ശാസ്ത്ര പാർക്ക്
ശാസ്ത്ര പാർക്ക് മലപ്പുറം ജില്ലാ ശിൽപശാല ഇന്നലെ (4/1/2019)ആരംഭിച്ചുസംസ്ഥാനത്ത് ഇതിനോടകം 600ൽ പരം വിദ്യാലയങ്ങളിൽ ശാസ്ത്ര പാർക്ക് ഒരുങ്ങി കഴിഞ്ഞു
മലപ്പുറം ലേണിംഗ് ടീച്ചേഴ്സ് വിഭാവനം ചെയ്തതും കേരളം നെഞ്ചേറ്റിയതുമായ ശാസ്ത്ര പാർക്ക് -....
സയൻഷ്യ യുടെ അനുജൻമാരും അനുജത്തിമാരും -....
ശാസ്ത്രധ്യാപകരിൽ ചിലരുടെ വിലയിരുത്തൽ കടമെടുക്കാമെങ്കിൽ ......-
"ലിറ്റിൽ സയന്റിസ്റ്റിസ്റ്റ് പരിപാടിക്കു ശേഷം ശാസ്ത്ര രംഗത്ത് കേരളത്തിൽ നടപ്പാക്കപ്പെടുന്ന അതി മനോഹരമായ ഒരു പ്രവർത്തന പരിപാടി..... "
അണിയറ പ്രവർത്തകരായ ഞങ്ങളെ ഏറ്റവും സന്തോഷിപ്പിക്കുന്നത് മറ്റു ചിലതാണ് -
I . ശാസ്ത്ര രംഗത്തെ Art and Craft എന്ന ലേണിംഗ് ടീച്ചേസ് ആശയം സംസ്ഥാനമൊട്ടുക്ക് വ്യാപിക്കപ്പെട്ടു എന്നത് -
2 . 745 ൽ പരം ശാസ്ത്ര അധ്യാപകരെ ശാസ്ത്ര പാർക്കിന്റെ ശിൽപികളാക്കാൻ കഴിഞ്ഞു എന്നത് -
3.. Powertools അധ്യാപകരുടേയും ആയുധമാണെന്ന് ശാസ്ത്രാധ്യാപകരിലൂടെ കേരളം തിരിച്ചറിഞ്ഞു എന്നത് -
4.. ശാസ്ത്ര ഉപകരണങ്ങളുടെ കുത്തക വ്യവസായത്തിനു പകരം പ്രാദേശികമായി ഗുണമേന്മയുള്ള ഉപകരണങ്ങൾ ഉണ്ടാക്കിയെടുക്കാം എന്ന ആത്മവിശ്വാസം അധ്യാപകരിൽ വളർത്തിയെടുക്കാനായി എന്നത് -
5.. സർവ്വോപരി -
ഓരോ RP അധ്യാപകരെയും നിർമാണത്തിലെ ഗവേഷകരാക്കാൻ സാധിച്ചു എന്നത് -....
LT കൊളുത്തിയ ദീപം 600 ഓളം കൈകളാൽ കേരളമാകെ പ്രകാശിതമാക്കുമ്പോൾ മലപ്പുറം ജില്ലയിൽ 45 പേർ കൂടി ഈ ദീപശിഖ jan 4 മുതൽ ഏറ്റു വാങ്ങുന്നു...
ശാസ്ത്ര പാർക്കിന് ഇനി കേരളത്തിൽ 745 ശിൽപികൾ......
അഭിമാനിക്കാം ഓരോ LT പ്രവർത്തകനും
കൂട്ടായ്മ കൊയ്ത ഈ ശാസ്ത്ര വിജയത്തിന് -
അഭിവാദ്യങ്ങൾ -
മനോജ്
കൺവീനർ
Learning Teachers