Monday, June 25, 2018

Thursday, May 31, 2018

Science park


ശാസ്ത്രപഠനപ്രവർത്തനങൾ കുട്ടികൾ സ്വയം ചെയ്ത് പഠിക്കുന്നതിനുവേണ്ടി എല്ലാ സ്കൂളുകളിലും ആക്ടിവിറ്റി സെൻറ്ററുകളായി "പെഡഗോഗിപാർക്കുകൾ നിർമ്മിക്കപ്പെടണം എന്ന ഉദ്ദേശ്യത്തോടെ കഴിഞ മെയ് 26മുതൽ28വരെ തിയ്യതികളിലായി അവധിക്കാലം പ്രവർത്തനോന്മുഖമാക്കി കേരളത്തിലെ വിവിധജില്ലകളിലെ പത്തോളം സ്കൂളുകളിലേക്ക് ലേണിങ്ടീചേഴ്സ്  70ഓളം ഉപകരണങൾ നിർമ്മിച്ചുനൽകി.35ഓളം ശാസ്ത്രപാർക്കുകൾ ഞങ്ങൾ ജില്ലക്കകത്തും പുറത്തും നിർമ്മിച്ചു നൽകി., മലപ്പുറം ഡയറ്റ്,ഇടുക്കിഡയറ്റ്,എന്നിവിടങ്ങളിൽ സ്ഥാപിച്ചു.ഒന്നാംഘട്ടത്തിൽ പത്ത്സ്കൂളുകളിലും രണ്ടാംഘട്ടം പത്തുസ്കൂളുകളിലും നിർമ്മിച്ചു.ടോമിമാഷിൻറ്റെനേതൃത്വത്തിൽ നിലമ്പൂർ സബ്ജില്ലയിൽ ശിൽപശാല നടക്കുവാൻ പോവുകയാണ്.
5മുതൽ10വരേയുള്ള ക്ളാസുകളിലേക്ക്.പഠനപ്രവർത്തനത്തിന്റെ ഭാഗമായി ഉണ്ടാവേണ്ടതാണീ ഉപകരണങൾ.ശാസ്ത്രകൗതുകം ഉയർന്നുവരാനും അറിവുനിർമ്മാണത്തിനും,ഈപാർക്കുകൾ കുട്ടികളെ പ്രാപ്തരാക്കുന്നു.20ഓളം അധ്യാപകർ ഉപകരണ നിർമ്മാണത്തിൽ പങ്കെടുത്തു.എസ്എസ്എ ഡിപിഒ ബഹു;നാസർസാർക്യാമ്പ്സന്ദർശിച്ചു.ഏഷ്യാനെറ്റ്,മാതൃഭൂമി,മനോരമ പത്രപ്രതിനിധികൾ ക്യാമ്പ്  റിപ്പോർട്ട് ചെയ്തു.
കേരളത്തിലെ എല്ലാ പൊതുവിദ്യാലയങളിലും സയൻസ്പാർക്കുകൾ വ്യാപകമാക്കാനുള്ള അശ്രാന്തപരിശ്രമത്തിലാണ് ഞങ്ങൾ ലേണിംഗ് ടീച്ചർസ്

Talent lab

Tuesday, February 6, 2018

 ലേണിംഗ് ടീച്ചേഴ്സ് ശിൽപ്പശാല

വിഷയം :ബഹിരാകാശം

വേദി : മലപ്പുറം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. കോട്ടപ്പടി ക്ക് സമീപം

തീയതി :ഫെബ്രുവരി 10 ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. പേര്  രജിസ്റ്റർ ചെയ്യേണ്ട ഫോൺ നമ്പറുകൾ
 97446 86774 പ്രമീള ടീച്ചർ
94 96 46 79 24 പ്രവീൺ
97448 97690 ഗോപി മാഷ്

ഫെബ്രുവരി 8 ന് മുമ്പ് രജിസ്റ്റർ ചെയ്യുക.


Monday, January 29, 2018

പ്രോജക്ട് ലാബ്, കാരാട്‌ പത്മ എ യു പി സ്കൂള്‍

വാഴയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എന്‍ ഭാഗ്യനാഥ് ഉദ്ഘാടനം ചെയ്യുന്നു.

ലേണിംഗ് ടീച്ചേഴ്സ് മലപ്പുറത്തിന്റെ സഹകരണത്തോടെ കലാ സാഹിതി കോട്ടക്കൽ ജനുവരി 31, സൂപ്പർ മൂൺ ദിവസം സൂപ്പർ മൂണിനെ നിരീക്ഷിക്കാനും  പഠിക്കുവാനും അവസരമൊരുക്കുന്നു. ദേശീയ അധ്യാപക അവാർഡ് ജേതാവും , ശാസ്ത്ര പ്രചാരകനും, ലേണിംഗ് ടീച്ചേഴ്സ് കൺവീനറുമായ ശ്രീ കെ.പി.മനോജ് മാസ്റ്റർ നേതൃത്വം നൽകുന്നു.

Friday, January 12, 2018

14 തീയ്യതി കാരാട്‌ പത്മ എ യു പി സ്കൂളിൽ 🌹



ശാസ്ത്ര പഠനം പ്രവർത്തനങ്ങളിലൂടെ



5,6,7 ക്ലാസിലേക്ക് ഉള്ള പഠന സാമഗ്രികൾ ഉണ്ടാക്കുന്ന ശില്പശാല നടക്കുന്നു.

ലേണിങ് ടീച്ചർസ് മലപ്പുറത്തിന്റെ പ്രോജക്ട് ലാബ്  പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി നടക്കുന്നത്.



ഏകദേശം 25 വ്യത്യസ്ത പഠനഉപകരണങ്ങൾ ആണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ നേരിട്ടു കാണാൻ 10 മണിക്ക് തന്നെ എത്തുക


Saturday, January 6, 2018

സുഹൃത്തുക്കളെ 
ലേണിംഗ് ടീച്ചേഴ്സ് മലപ്പുറം 7-1-18-ന്‌ മലപ്പുറം ഡയറ്റിൽ വെച്ച് നടത്താനിരുന്ന ശിൽപശാല മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിരിക്കുന്നു. ശനി പ്രവർത്തി ദിനമായ തി നാൽ Sunday എത്തുവാൻ പലർക്കും ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് 'ശിൽപശാല ' മാറ്റി വെക്കേണ്ടി വന്നതെന്ന് കൺവീനർ അറിയിച്ചിരിക്കുന്നു.

Tuesday, January 2, 2018

Next programme
സുഹൃത്തുക്കളെ..... 7/1/ 2018- Sunday Learning teachers ന്റെ അസ്ട്രോണമി യുമായി ബന്ധപ്പെട്ട ശിൽപശാല തിരൂർ ഡയറ്റിൽ വച്ച് നടക്കുന്നു. ക്ലാസ്സും, നിർമ്മാണ പ്രവർത്തനങ്ങളുമാണ് ശിൽപശാലയിൽ നടക്കുക. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 4/1/2018-ന് മുൻപായി whatsApp groupൽ രജിസ്റ്റർ ചെയ്യേണ്ടതാണ് കൺവീനർ അറിയിച്ചിരിക്കുന്നു....