Sunday, November 24, 2019
Friday, November 22, 2019
Friday, November 8, 2019
Tuesday, November 5, 2019
വലയസൂര്യഗ്രഹണം
ദൃശ്യമാവും എന്നത് നമുക്ക് ലഭിച്ച അനുഗ്രഹമാണ്. വിവിധ സ്ഥലങ്ങളില്‍നിന്ന് ആളുകള്‍ ഗ്രഹണം ദര്‍ശിക്കുവാന്‍ നമ്മുടെ നാട്ടിലേക്ക് വരികയാണ്. അപൂര്‍വമായി മാത്രം ലഭിക്കുന്ന ഈ അവസരം നമുക്കും പരമാവധി പ്രയോജനപ്പെടുത്താം. ഓരോ സ്കൂളിലും ആവശ്യമായ മുന്നൊരുക്കം നടത്താം. ഈ വിഷയവുമായി ബന്ധപ്പെട്ട് 2019 നവംബര്‍ 9 ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ ലേണിംഗ് ടീച്ചേഴ്സിന്റെ ആഭിമുഖ്യത്തില്‍
ഏകദിനശില്‍പ്പശാല സംഘടിപ്പിക്കുന്നു. ജ്യോതിശാസ്ത്ര രംഗത്തെ പ്രമുഖനും കേരളശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍സംസ്ഥാനാധ്യക്ഷനുമായ പാപ്പുട്ടി മാഷാ ണ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നത്. ഭൂമിക്ക് സമാനമായ മറ്റ് ഗ്രഹങ്ങളെക്കുറിച്ചുള്ള ഗവേഷണമാണ് ഈ വര്‍ഷം ഭൗതിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനത്തിന് അര്‍ഹമായത്. ഈ വിഷയം അടിസ്ഥാനമാക്കി മാഷ് സംസാരിക്കും. തുടര്‍ന്ന് മറ്റു ക്ലാസ്സുകളും ജ്യോതിശാസ്ത്ര പഠനോപകരണങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. എല്ലാ ശാസ്ത്ര
കുതുകികളും കൃത്യസമയത്തുതന്നെ ശില്‍പ്പശാലയില്‍ പങ്കെടുക്കണമെന്ന് വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു.
Subscribe to:
Posts (Atom)