Tuesday, August 27, 2019
Saturday, January 5, 2019
ശാസ്ത്ര പാർക്ക്
ശാസ്ത്ര പാർക്ക് മലപ്പുറം ജില്ലാ ശിൽപശാല ഇന്നലെ (4/1/2019)ആരംഭിച്ചുസംസ്ഥാനത്ത് ഇതിനോടകം 600ൽ പരം വിദ്യാലയങ്ങളിൽ ശാസ്ത്ര പാർക്ക് ഒരുങ്ങി കഴിഞ്ഞു
മലപ്പുറം ലേണിംഗ് ടീച്ചേഴ്സ് വിഭാവനം ചെയ്തതും കേരളം നെഞ്ചേറ്റിയതുമായ ശാസ്ത്ര പാർക്ക് -....
സയൻഷ്യ യുടെ അനുജൻമാരും അനുജത്തിമാരും -....
ശാസ്ത്രധ്യാപകരിൽ ചിലരുടെ വിലയിരുത്തൽ കടമെടുക്കാമെങ്കിൽ ......-
"ലിറ്റിൽ സയന്റിസ്റ്റിസ്റ്റ് പരിപാടിക്കു ശേഷം ശാസ്ത്ര രംഗത്ത് കേരളത്തിൽ നടപ്പാക്കപ്പെടുന്ന അതി മനോഹരമായ ഒരു പ്രവർത്തന പരിപാടി..... "
അണിയറ പ്രവർത്തകരായ ഞങ്ങളെ ഏറ്റവും സന്തോഷിപ്പിക്കുന്നത് മറ്റു ചിലതാണ് -
I . ശാസ്ത്ര രംഗത്തെ Art and Craft എന്ന ലേണിംഗ് ടീച്ചേസ് ആശയം സംസ്ഥാനമൊട്ടുക്ക് വ്യാപിക്കപ്പെട്ടു എന്നത് -
2 . 745 ൽ പരം ശാസ്ത്ര അധ്യാപകരെ ശാസ്ത്ര പാർക്കിന്റെ ശിൽപികളാക്കാൻ കഴിഞ്ഞു എന്നത് -
3.. Powertools അധ്യാപകരുടേയും ആയുധമാണെന്ന് ശാസ്ത്രാധ്യാപകരിലൂടെ കേരളം തിരിച്ചറിഞ്ഞു എന്നത് -
4.. ശാസ്ത്ര ഉപകരണങ്ങളുടെ കുത്തക വ്യവസായത്തിനു പകരം പ്രാദേശികമായി ഗുണമേന്മയുള്ള ഉപകരണങ്ങൾ ഉണ്ടാക്കിയെടുക്കാം എന്ന ആത്മവിശ്വാസം അധ്യാപകരിൽ വളർത്തിയെടുക്കാനായി എന്നത് -
5.. സർവ്വോപരി -
ഓരോ RP അധ്യാപകരെയും നിർമാണത്തിലെ ഗവേഷകരാക്കാൻ സാധിച്ചു എന്നത് -....
LT കൊളുത്തിയ ദീപം 600 ഓളം കൈകളാൽ കേരളമാകെ പ്രകാശിതമാക്കുമ്പോൾ മലപ്പുറം ജില്ലയിൽ 45 പേർ കൂടി ഈ ദീപശിഖ jan 4 മുതൽ ഏറ്റു വാങ്ങുന്നു...
ശാസ്ത്ര പാർക്കിന് ഇനി കേരളത്തിൽ 745 ശിൽപികൾ......
അഭിമാനിക്കാം ഓരോ LT പ്രവർത്തകനും
കൂട്ടായ്മ കൊയ്ത ഈ ശാസ്ത്ര വിജയത്തിന് -
അഭിവാദ്യങ്ങൾ -
മനോജ്
കൺവീനർ
Learning Teachers
Thursday, May 31, 2018
Science park
ശാസ്ത്രപഠനപ്രവർത്തനങൾ കുട്ടികൾ സ്വയം ചെയ്ത് പഠിക്കുന്നതിനുവേണ്ടി എല്ലാ സ്കൂളുകളിലും ആക്ടിവിറ്റി സെൻറ്ററുകളായി "പെഡഗോഗിപാർക്കുകൾ നിർമ്മിക്കപ്പെടണം എന്ന ഉദ്ദേശ്യത്തോടെ കഴിഞ മെയ് 26മുതൽ28വരെ തിയ്യതികളിലായി അവധിക്കാലം പ്രവർത്തനോന്മുഖമാക്കി കേരളത്തിലെ വിവിധജില്ലകളിലെ പത്തോളം സ്കൂളുകളിലേക്ക് ലേണിങ്ടീചേഴ്സ് 70ഓളം ഉപകരണങൾ നിർമ്മിച്ചുനൽകി.35ഓളം ശാസ്ത്രപാർക്കുകൾ ഞങ്ങൾ ജില്ലക്കകത്തും പുറത്തും നിർമ്മിച്ചു നൽകി., മലപ്പുറം ഡയറ്റ്,ഇടുക്കിഡയറ്റ്,എന്നിവിടങ്ങളിൽ സ്ഥാപിച്ചു.ഒന്നാംഘട്ടത്തിൽ പത്ത്സ്കൂളുകളിലും രണ്ടാംഘട്ടം പത്തുസ്കൂളുകളിലും നിർമ്മിച്ചു.ടോമിമാഷിൻറ്റെനേതൃത്വത്തിൽ നിലമ്പൂർ സബ്ജില്ലയിൽ ശിൽപശാല നടക്കുവാൻ പോവുകയാണ്.
5മുതൽ10വരേയുള്ള ക്ളാസുകളിലേക്ക്.പഠനപ്രവർത്തനത്തിന്റെ ഭാഗമായി ഉണ്ടാവേണ്ടതാണീ ഉപകരണങൾ.ശാസ്ത്രകൗതുകം ഉയർന്നുവരാനും അറിവുനിർമ്മാണത്തിനും,ഈപാർക്കുകൾ കുട്ടികളെ പ്രാപ്തരാക്കുന്നു.20ഓളം അധ്യാപകർ ഉപകരണ നിർമ്മാണത്തിൽ പങ്കെടുത്തു.എസ്എസ്എ ഡിപിഒ ബഹു;നാസർസാർക്യാമ്പ്സന്ദർശിച്ചു.ഏഷ്യാനെറ്റ്,മാതൃഭൂമി,മനോരമ പത്രപ്രതിനിധികൾ ക്യാമ്പ് റിപ്പോർട്ട് ചെയ്തു.
കേരളത്തിലെ എല്ലാ പൊതുവിദ്യാലയങളിലും സയൻസ്പാർക്കുകൾ വ്യാപകമാക്കാനുള്ള അശ്രാന്തപരിശ്രമത്തിലാണ് ഞങ്ങൾ ലേണിംഗ് ടീച്ചർസ്
Subscribe to:
Posts (Atom)


