Sunday, November 24, 2019
Friday, November 22, 2019
Friday, November 8, 2019
Tuesday, November 5, 2019
വലയസൂര്യഗ്രഹണം
ദൃശ്യമാവും എന്നത് നമുക്ക് ലഭിച്ച അനുഗ്രഹമാണ്. വിവിധ സ്ഥലങ്ങളില്‍നിന്ന് ആളുകള്‍ ഗ്രഹണം ദര്‍ശിക്കുവാന്‍ നമ്മുടെ നാട്ടിലേക്ക് വരികയാണ്. അപൂര്‍വമായി മാത്രം ലഭിക്കുന്ന ഈ അവസരം നമുക്കും പരമാവധി പ്രയോജനപ്പെടുത്താം. ഓരോ സ്കൂളിലും ആവശ്യമായ മുന്നൊരുക്കം നടത്താം. ഈ വിഷയവുമായി ബന്ധപ്പെട്ട് 2019 നവംബര്‍ 9 ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ ലേണിംഗ് ടീച്ചേഴ്സിന്റെ ആഭിമുഖ്യത്തില്‍
ഏകദിനശില്‍പ്പശാല സംഘടിപ്പിക്കുന്നു. ജ്യോതിശാസ്ത്ര രംഗത്തെ പ്രമുഖനും കേരളശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍സംസ്ഥാനാധ്യക്ഷനുമായ പാപ്പുട്ടി മാഷാ ണ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നത്. ഭൂമിക്ക് സമാനമായ മറ്റ് ഗ്രഹങ്ങളെക്കുറിച്ചുള്ള ഗവേഷണമാണ് ഈ വര്‍ഷം ഭൗതിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനത്തിന് അര്‍ഹമായത്. ഈ വിഷയം അടിസ്ഥാനമാക്കി മാഷ് സംസാരിക്കും. തുടര്‍ന്ന് മറ്റു ക്ലാസ്സുകളും ജ്യോതിശാസ്ത്ര പഠനോപകരണങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. എല്ലാ ശാസ്ത്ര
കുതുകികളും കൃത്യസമയത്തുതന്നെ ശില്‍പ്പശാലയില്‍ പങ്കെടുക്കണമെന്ന് വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു.
Sunday, October 20, 2019
വിജ്ഞാൻ സാഗർ യാത്ര
പ്രിയ സുഹൃത്തുക്കളെ...
പതിവുപോലെ നമ്മുടെ കൂട്ടായ്മ ഈ വർഷവും ഒരു പഠനയാത്ര നടത്തുവാൻ തീരുമാനിച്ച വിവരം അറിഞ്ഞു കാണുമല്ലോ... 2019 നവംബർ 16 ന് തൃശൂർ മുളങ്കുന്നത്ത് കാവിലുള്ള വിജ്ഞാൻ സാഗറിലേക്കാണ് യാത്ര. അധ്യാപകർക്കും കുട്ടികൾക്കും ഒരു പോലെ പ്രയോജനപ്പെടുന്ന വിവിധങ്ങളായ ,ശാസ്ത്ര പ്രദർശനങ്ങ ൾ, ഭാവി പ്രോജക്ടുകൾ, Space exporium, സയൻസ് ലാബ് ., ISRO പവലിയൻ ,തുടങ്ങിയവ ഇവിടെയുണ്ട്. രാവിലെ 9 മണിക്ക് അവിടെ എത്തിച്ചേരേണ്ടതുണ്ട്.
LT കൂട്ടായ്മ ഒരുക്കുന്ന ഈ പഠനയാത്രയിൽ പങ്കെടുക്കാൻ താൽപര്യമുള്ള പ്രിയ സുഹൃത്തുക്കൾ എത്രയും വേഗം ഈ group ൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഓർക്കുക ആദ്യം രജിസ്റ്റർ ചെയ്യുന്ന 45 പേർക്കാണ് അവസരം..... താഴെ കാണുന്ന ലിങ്കിലും രജിസ്റ്റർ ചെയ്യാം
ഏകദേശം ചെലവ് 600 രൂപ
രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Wednesday, October 9, 2019
Subscribe to:
Posts (Atom)







