Monday, January 29, 2018

പ്രോജക്ട് ലാബ്, കാരാട്‌ പത്മ എ യു പി സ്കൂള്‍

വാഴയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എന്‍ ഭാഗ്യനാഥ് ഉദ്ഘാടനം ചെയ്യുന്നു.

ലേണിംഗ് ടീച്ചേഴ്സ് മലപ്പുറത്തിന്റെ സഹകരണത്തോടെ കലാ സാഹിതി കോട്ടക്കൽ ജനുവരി 31, സൂപ്പർ മൂൺ ദിവസം സൂപ്പർ മൂണിനെ നിരീക്ഷിക്കാനും  പഠിക്കുവാനും അവസരമൊരുക്കുന്നു. ദേശീയ അധ്യാപക അവാർഡ് ജേതാവും , ശാസ്ത്ര പ്രചാരകനും, ലേണിംഗ് ടീച്ചേഴ്സ് കൺവീനറുമായ ശ്രീ കെ.പി.മനോജ് മാസ്റ്റർ നേതൃത്വം നൽകുന്നു.

Friday, January 12, 2018

14 തീയ്യതി കാരാട്‌ പത്മ എ യു പി സ്കൂളിൽ 🌹



ശാസ്ത്ര പഠനം പ്രവർത്തനങ്ങളിലൂടെ



5,6,7 ക്ലാസിലേക്ക് ഉള്ള പഠന സാമഗ്രികൾ ഉണ്ടാക്കുന്ന ശില്പശാല നടക്കുന്നു.

ലേണിങ് ടീച്ചർസ് മലപ്പുറത്തിന്റെ പ്രോജക്ട് ലാബ്  പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി നടക്കുന്നത്.



ഏകദേശം 25 വ്യത്യസ്ത പഠനഉപകരണങ്ങൾ ആണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ നേരിട്ടു കാണാൻ 10 മണിക്ക് തന്നെ എത്തുക


Saturday, January 6, 2018

സുഹൃത്തുക്കളെ 
ലേണിംഗ് ടീച്ചേഴ്സ് മലപ്പുറം 7-1-18-ന്‌ മലപ്പുറം ഡയറ്റിൽ വെച്ച് നടത്താനിരുന്ന ശിൽപശാല മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിരിക്കുന്നു. ശനി പ്രവർത്തി ദിനമായ തി നാൽ Sunday എത്തുവാൻ പലർക്കും ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് 'ശിൽപശാല ' മാറ്റി വെക്കേണ്ടി വന്നതെന്ന് കൺവീനർ അറിയിച്ചിരിക്കുന്നു.

Tuesday, January 2, 2018

Next programme
സുഹൃത്തുക്കളെ..... 7/1/ 2018- Sunday Learning teachers ന്റെ അസ്ട്രോണമി യുമായി ബന്ധപ്പെട്ട ശിൽപശാല തിരൂർ ഡയറ്റിൽ വച്ച് നടക്കുന്നു. ക്ലാസ്സും, നിർമ്മാണ പ്രവർത്തനങ്ങളുമാണ് ശിൽപശാലയിൽ നടക്കുക. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 4/1/2018-ന് മുൻപായി whatsApp groupൽ രജിസ്റ്റർ ചെയ്യേണ്ടതാണ് കൺവീനർ അറിയിച്ചിരിക്കുന്നു....