Monday, December 23, 2019

26 ലെ വലയസുര്യഗ്രഹണവുമായി

26 ലെ വലയസുര്യഗ്രഹണവുമായി ക്ലാസെടുക്കാൻ download ചെയ്യാം


extract ചെയ്ത് ഉപയോഗിക്കാം

Monday, December 2, 2019

ഗിഫ്റ്റഡ് സ്റ്റുഡന്റ് ശില്പശാല

തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ പ്രതിഭാധനരായ വിദ്യാർത്ഥികൾക്കായി നടന്ന ദ്വിനെ ശാസ്ത്ര ശിൽപശാല അടിമാലി GHSS ൽ വെച്ച് നടന്നു -
LT യുടെ 6 RP മാർ നയിച്ച ക്യാമ്പിൽ ശാസ്ത്ര ത്തിൻ്റെ കൗതുകവും അറിവും കുട്ടികൾ അനുഭവിച്ചറിഞ്ഞു.
കുട്ടികൾക്കൊപ്പം പങ്കെടുത്ത അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ പ്രതികരണത്തിൽ പൊതുവിദ്യാഭ്യാസ പ്രകിയയിലെ പ്രതീക്ഷ കളും വിശ്വാസവും മുഴുകി നിന്നു -
ഇത്രനാളും അറിയാതിരുന്ന ശാസ്ത്രകൗതുകങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് വർണചിറകിലേറി പറന്നുയർന്നപ്പോൾ അറിവു തേടുന്ന കുട്ടിയെ പോലെ അധ്യാപകരും രക്ഷിതാക്കളും മുഴുനീളം പങ്കാളികളായി -
ക്യാമ്പ് സന്ദർശിച്ച AE0, പഞ്ചായത്ത് പ്രസിസെഡൻറ് / സ്റാറാൻഡിങ്ങ് കമ്മിററി Chair person, HM തുടങ്ങിയവർ ക്യാമ്പ് സന്ദർശിക്കുകയും മികച്ച പ്രതികരണങ്ങൾ നടത്തുകയും ചെയ്തു
ഉണർവോടെ രാത്രി 12 മണി വരെ ഉണർന്നിരുന്ന് പാട്ടിൻ്റെ പൊരുളറിഞ്ഞ കുട്ടികൾ, സ്വയം മറന്ന് പാട്ടിൻ്റെ അറിവിലലിഞ്ഞ് class നയിച്ച സുരേഷ് മാഷ്, LEDബൾബ് കുട്ടികളെ കൊണ്ട് നിർമ്മിച്ച് വീടിനും നാടിനും രാജ്യത്തിനും വെളിച്ചമേകാൻ കുട്ടികളെ  സ്വയം പ്രാപ്തരാക്കിയ ശിവ പ്രസാദ് മാഷ്,
ശാസ്ത്രത്തിൻ്റെ ജനകീയ ധർമം ഓരോ ആശയത്തിലും ചൂണ്ടിക്കാണിച്ച ത്രിവിക്രമൻ മാസ്റ്റർ, കണ്ണാടി മാജിക്കിൻ്റെ പുതു രീതികൾ കാണിച്ച് പ്രവീൺ മാഷും കമ്പനങ്ങളുടെ ലോകത്തേക്ക് കുട്ടികളെ കൈപ്പിടിച്ചാനയിച്ച ഗോപി മാഷും നാടൻ താള വിഭവങ്ങൾ ചേർത്ത് ശാസ്ത്ര കലാവിരുന്നൊരുക്കിയ ശാസ്ത്ര രാവും, നാവിന് തുമ്പത്ത് വിട്ടുമാറാത്ത വിഭവ രുചികൾ ചേർത്തും 'ആഥിത്യത്തിൻ്റെ ഔന്നിത്യങ്ങൾ നേരനുഭവം നൽകിയ സംഘാടകരും, രക്ഷിതാക്കളും മുബഷീർ മാഷും, മണിലാൽ മാഷും, എല്ലാം ചേർന്നപ്പോൾ ഗിഫ്ററഡ് കുട്ടികളുടെ അടിമാലി ക്യാമ്പ് അവിസ്മരണീയമായി-
പ്രതിഭാസംഗമം വിദ്യാർത്ഥികൾക്കായി നല്ലതുമാത്രം നൽകാൻ അഹോരാത്രം പ്രവർത്തിക്കുന്ന കോഡിനേറ്റർ മുഷബീർ എന്ന അധ്യാപകൻ്റെ മാതൃക കേരളം അറിയേണ്ടതുണ്ട്.

Sunday, November 24, 2019

ഡിജിറ്റൽ ടീചിംഗ് മാന്വൽ


 ഉപ്പട NSS യു പി സ്കൂളിലെ ശ്രീലാൽ മാസ്റ്റർ തയ്യാറാക്കിയത്

STD 7

STD 6 

CHAPTER 6 ENG  
...............................................

ഗുരു കുറ്റിപ്പുറം എന്ന അധ്യാപക കൂട്ടം തയ്യാറാക്കിയത്

STD 5

 മോഡ്യൂൾ 1  മോഡ്യൂൾ2   മോഡ്യൂൾ3   മോഡ്യൂൾ 4

Tuesday, November 5, 2019

വലയസൂര്യഗ്രഹണം

വലയസൂര്യഗ്രഹണം കൂടുതൽ വിവരങ്ങൾക്ക് 

CLICK HERE

വലയസൂര്യഗ്രഹണം





2019 ഡിസംബര്‍ 26 ന് രാവിലെ വലയസൂര്യഗ്രഹണം എന്ന പ്രതിഭാസത്തിന് ലോകം സാക്ഷിയാവുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഈ ഗ്രഹണം
ദൃശ്യമാവും എന്നത് നമുക്ക് ലഭിച്ച അനുഗ്രഹമാണ്. വിവിധ സ്ഥലങ്ങളില്‍നിന്ന് ആളുകള്‍ ഗ്രഹണം ദര്‍ശിക്കുവാന്‍ നമ്മുടെ നാട്ടിലേക്ക് വരികയാണ്. അപൂര്‍വമായി മാത്രം ലഭിക്കുന്ന ഈ അവസരം നമുക്കും പരമാവധി പ്രയോജനപ്പെടുത്താം. ഓരോ സ്കൂളിലും ആവശ്യമായ മുന്നൊരുക്കം നടത്താം. ഈ വിഷയവുമായി ബന്ധപ്പെട്ട് 2019 നവംബര്‍ 9 ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ ലേണിംഗ് ടീച്ചേഴ്സിന്റെ ആഭിമുഖ്യത്തില്‍
ഏകദിനശില്‍പ്പശാല സംഘടിപ്പിക്കുന്നു. ജ്യോതിശാസ്ത്ര രംഗത്തെ പ്രമുഖനും കേരളശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍സംസ്ഥാനാധ്യക്ഷനുമായ പാപ്പുട്ടി മാഷാ ണ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നത്. ഭൂമിക്ക് സമാനമായ മറ്റ് ഗ്രഹങ്ങളെക്കുറിച്ചുള്ള ഗവേഷണമാണ് ഈ വര്‍ഷം ഭൗതിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനത്തിന് അര്‍ഹമായത്. ഈ വിഷയം അടിസ്ഥാനമാക്കി മാഷ് സംസാരിക്കും. തുടര്‍ന്ന് മറ്റു ക്ലാസ്സുകളും ജ്യോതിശാസ്ത്ര പഠനോപകരണങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. എല്ലാ ശാസ്ത്ര
കുതുകികളും കൃത്യസമയത്തുതന്നെ ശില്‍പ്പശാലയില്‍ പങ്കെടുക്കണമെന്ന് വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു.

Sunday, October 20, 2019

വിജ്ഞാൻ സാഗർ യാത്ര

പ്രിയ സുഹൃത്തുക്കളെ...

പതിവുപോലെ നമ്മുടെ കൂട്ടായ്മ ഈ വർഷവും ഒരു പഠനയാത്ര നടത്തുവാൻ തീരുമാനിച്ച വിവരം അറിഞ്ഞു കാണുമല്ലോ... 2019 നവംബർ 16 ന് തൃശൂർ മുളങ്കുന്നത്ത് കാവിലുള്ള വിജ്ഞാൻ സാഗറിലേക്കാണ് യാത്ര. അധ്യാപകർക്കും കുട്ടികൾക്കും ഒരു പോലെ പ്രയോജനപ്പെടുന്ന വിവിധങ്ങളായ ,ശാസ്ത്ര പ്രദർശനങ്ങ ൾ, ഭാവി പ്രോജക്ടുകൾ, Space exporium, സയൻസ് ലാബ് ., ISRO പവലിയൻ ,തുടങ്ങിയവ ഇവിടെയുണ്ട്. രാവിലെ 9 മണിക്ക് അവിടെ എത്തിച്ചേരേണ്ടതുണ്ട്.

 LT കൂട്ടായ്മ ഒരുക്കുന്ന ഈ പഠനയാത്രയിൽ പങ്കെടുക്കാൻ താൽപര്യമുള്ള  പ്രിയ സുഹൃത്തുക്കൾ എത്രയും വേഗം ഈ group ൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഓർക്കുക ആദ്യം രജിസ്റ്റർ ചെയ്യുന്ന 45 പേർക്കാണ് അവസരം.....       താഴെ കാണുന്ന ലിങ്കിലും രജിസ്റ്റർ ചെയ്യാം   

ഏകദേശം ചെലവ് 600 രൂപ

രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, September 17, 2019

സാമൂഹ്യ ശാസ്ത്ര ലാബ് -ലേണിംഗ് ടീച്ചേർസ് കേരള പുതിയ വാതായനങ്ങൾ തുറക്കുന്നു.

ലേണിംഗ് ടീച്ചേഴ്സ് മുന്നോട്ടുവെച്ച ഭൂമിശാസ്ത്ര ലാബ് മലപ്പുറത്തെ ഡയറ്റിന്റെ നേതൃത്വത്തിൽ "സാമൂഹ്യ ശാസ്ത്ര ലാബ്" ആയി വികസിക്കുന്നു.പ്രാരംഭ പ്രവർത്തനങ്ങൾ ഇന്ന് (17/09/2019)മലപ്പുറം ടി ടി ഐ യിൽ തെരഞ്ഞെടുക്കപ്പെട്ട ഹൈസ്കൂൾ സാമൂഹ്യശാസ്ത്ര അധ്യാപകരുടെയും ലേണിംഗ് ടീച്ചേഴ്സ് പ്രതിനിധികളുടെയും ഡയറ്റ് അധ്യാപകരുടെയും സാന്നിധ്യത്തിൽ ആരംഭിച്ചുകഴിഞ്ഞു. 5 മുതൽ 10 വരെയുള്ള ക്ലാസുകളിലേക്കുള്ള സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ആശയങ്ങൾ ലിസ്റ്റ് ചെയ്യുകയും ഈ ആശയങ്ങളിൽ വരുന്ന ഇന്ന് സൗരയൂഥവും ചരിത്രവും ധനതത്വശാസ്ത്രവും ജോഗ്രഫി യുമായി ബന്ധപ്പെട്ട എല്ലാ ആശയങ്ങളെയും ക്രോഡീകരിക്കുകയും അതിന് നൽകാവുന്ന ഉപകരണങ്ങളും പഠന തന്ത്രങ്ങളും എങ്ങനെയായിരിക്കണമെന്ന് വിഭാവനം ചെയ്യുന്ന ഒരു പരിപാടിയാണ് നടന്നത്.
ഈ പരിപാടിയുടെ ഭാഗമായി ഒരു സമ്പൂർണമായ ഒരു പുസ്തകം വളരെ വൈകാതെ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത് തുടർന്ന് നിർമാണ വർക് ഷോപ്പിലൂടെ അധ്യാപകർ തന്നെ ഉണ്ടാക്കിയെടുക്കുന്ന ഉപകരണങ്ങളും അതുപോലെതന്നെ ചരിത്ര സംബന്ധമായ ഉപകരണങ്ങളും ക്രമീകരിച്ചുകൊണ്ട് ജില്ലയിൽ തന്നെ2 2 സ്കൂളുകളിൽ സാമൂഹ്യ ശാസ്ത്ര ലാബ് ഒരുങ്ങുകയാണ് .സംസ്ഥാനത്ത് തന്നെ ഈ ഒരു ഉദ്യമം ആദ്യമായി നടക്കുന്നത് ഒരുപക്ഷേ സാമൂഹ്യശാസ്ത്രത്തിന് ഇങ്ങനെ ഒരു ലാബ് ഉണ്ടോ എന്നൊരു സംശയം പോലും നമുക്ക് തോന്നുന്ന സാഹചര്യത്തിലാണ് ജീവിക്കുന്നത് കഴിഞ്ഞവർഷത്തെ SCERT യുടെ പ്രോജക്ട് ഏറ്റെടുത്ത് നടപ്പിലാക്കിയ ലേണിംഗ് ടീച്ചേഴ്സ് ആണ് ഒരുപക്ഷേ സാമൂഹ്യശാസ്ത്ര ലാബ് എന്ന ആശയം തന്നെ മുന്നോട്ടു വച്ചത്.എന്നാൽ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു ലാബ് എന്നായിരുന്നു അന്ന് ലേണിംഗ് ടീച്ചേഴ്സ് മുന്നോട്ട് വെച്ചആശയം എന്നുണ്ടെങ്കിൽ സാമൂഹ്യശാസ്ത്രലാബ് എന്ന തരത്തിൽ ഉയർത്തുന്ന വലിയ കർത്തവ്യമാണ് ഇപ്പോൾ ഡയറ്റ് എറ്റെടുത്ത് നടപ്പിലാക്കുന്നത് .
സംസ്ഥാനത്ത് തന്നെ വളരെയധികം ശ്ലാഘനീയമായ ഒരു പക്ഷേ മുമ്പ് ഒരിടത്തും മാതൃകയില്ലാത്ത ഒരു പുതിയ പ്രവർത്തനത്തിന് ലേണിംഗ് ടീച്ചേഴ്സ് ടീമിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് മലപ്പുറം ഡയറ്റ് മുന്നേറുകയാണ്
ഇന്ന് ലേണിംഗ് ടീച്ചേഴ്സിന്റെ ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളുമായ 8അധ്യാപകർ പങ്കെടുത്തു.
ഈ ഒന്നാം ശിൽപ്പശാലക്ക് ശേഷം തുടർശിൽപ്പശാലകളിലൂടെ ലിസ്റ്റ് ചെയ്ത ഉപകരണങ്ങളുടെ ഞങ്ങളെ എപ്രകാരമാണ് നിർമ്മിക്കുകയും അത് ഏത് പഠനപ്രവർത്തനത്തിന് സഹായകമാണ് എന്ന രീതിയിലുള്ള റൈറ്റപ്പുകൾ സമ്പൂർണമായി തയ്യാറാക്കുകയും റൈറ്റപ്പുകളുടെ ഒരു ശേഖരം തന്നെ ഉൾപ്പെടുത്തി എല്ലാം പഠന വിഷയങ്ങൾക്കും പറ്റുന്ന പഠന ഉപാധികൾ എന്താണെന്ന് തുടർന്നുള്ള ദിവസങ്ങളിൽ നമ്മുടെ കൃത്യമായി ലിസ്റ്റ് രേഖപ്പെടുത്തുകയും രൂപത്തിലുള്ള ഒരു മെറ്റീരിയൽ ആക്കി മാറ്റുകയും ചെയ്യും. അതിനു ശേഷമായിരിക്കും ഇവയുടെ നിർമ്മാണം വർഷോപ്പ് നടക്കുന്നത് . നമുക്ക് സാമൂഹ്യ ശാസ്ത്ര മേഖലയിൽ ഉപകരണങ്ങൾ ഇല്ല എന്ന പരാതി ഇതോടുകൂടി ഇല്ലാതാവുകയാണ് .
ലേണിംഗ് ടീച്ചേഴ്സ് എന്ന ഒരു കൂട്ടായ്മ മുന്നോട്ടുവെച്ച ആശയത്തിന് കേരളമടക്കമുള്ള സ്വീകാര്യത ലഭിച്ചതിലും മലപ്പുറം ഡയറ്റ് ഈ പ്രവർത്തനം ഏറ്റെടുത്തതിലും ഞങ്ങൾ TEAM LT അതിയായി സന്തോഷിക്കുന്നു , അഭിമാനിക്കുന്നു

Thursday, September 12, 2019

കടൽ കടന്ന് ലേണിംഗ് ടീച്ചേഴ്സ്

കടൽ കടന്ന് ലേണിംഗ് ടീച്ചേഴ്സ്

ലേണിംഗ് ടീച്ചേഴ്സ് അബുദാബിയിലും

കോട്ടക്കൽ മനോജ് മാഷിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ശാസ്ത്ര ക്ലാസ്സുകൾ നടക്കുന്നു.







Wednesday, September 11, 2019

ആദിവാസികുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി



ആദിവാസികുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി 

കേരളത്തിലെ ആദിവാസികുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി യൂനിസെഫ് സഹായത്തോടെ ഐആർടിസിനടപ്പാക്കുന്ന പരിപാടിയുടെ Modul തയ്യാറാക്കാൻ വേണ്ടി കേരള പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ക്ഷണം സ്വീകരിച്ച് Learning Teachers Kerala Team അംഗങ്ങളായി Tomy ev ,Praveen t Suresh tp, ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.

ഈ പരിപാടിയുടെ തുടർച്ചയായി തോടുപുഴയിൽ വെച്ച് വളണ്ടിയർമാർക്കുള്ള പരിശീലന പരിപാടിയിൽ Praveen t, Suresh tp എന്നവർ പങ്കെടുത്തു


Monday, September 9, 2019

കാഴ്ച പരിമിതർക്കും പരീക്ഷണങ്ങൾ ചെയ്ത് പഠിക്കേണ്ടേ...? 

       ശാസ്ത്ര പഠനരംഗത്ത് കാഴ്ച പരിമിതരായ വിദ്യാർത്ഥികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പരീക്ഷണങ്ങളും പ്രവർത്തനങ്ങളും നടത്തി പഠിക്കുക എന്നുള്ളത്. സംസ്ഥാനത്താകമാനം വിദ്യാലയങ്ങളിൽ ശാസ്ത്ര പാർക്കുകൾ നിർമ്മിച്ചു തുടങ്ങിയപ്പോൾ കാഴ്ച പരിമിതരുടെ കാര്യം ശ്രദ്ധിക്കപ്പെടാതെ പോയി. മലപ്പുറം വള്ളിക്കാപ്പറ്റ School for the Blind, മണ്ണാർക്കാട് കോട്ടപ്പുറം Helen Keller School for the Blind എന്നിവയിൽ Science On Wheels പ്രോഗ്രാം നടത്തിയപ്പോഴാണ് ശാസ്ത്ര പഠനത്തിൽ ശാസ്ത്ര പ0നത്തിൽ കാഴ്ച പരിമിതർ നേരിടുന്ന പ്രശ്നങ്ങളെ അടുത്തറിയാൻ സാധിച്ചത്.      വള്ളിക്കാപ്പറ്റ സ്കൂൾ ഹെഡ്മാസ്റ്റർ യാസിർ സാറിന്റെ പ്രത്യേക താത്പര്യം ഈ വിഷയത്തിൽ Learning Teachers Kerala ക്ക് ഇടപെടാൻ അവസരമൊരുക്കി.  Adapted Science Park എന്ന ആശയം മുൻനിറുത്തി ചർച്ചകൾ നടത്തി ഉപകരണ നിർമ്മാണം ആരംഭിച്ചു. LT കൂട്ടായ്മ നിർമ്മിച്ച എൺപത് ഉപകരണങ്ങളോടുകൂടി സംസ്ഥാനത്തെ ആദ്യത്തെ Adapted Science Park സെപ്തംബർ അവസാനവാരത്തിൽ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. തൊട്ടറിഞ്ഞും കേട്ടറിഞ്ഞും പ്രവർത്തനങ്ങളിലൂടെ  ശാസ്ത്ര പഠനം സാധ്യമാവുകയാണിവിടെ.











 മാത്രവുമല്ല ഈ പദ്ധതി  എസ് സി ഇ ആർ ടി സംസ്ഥാനത്തുുടനീളമുളള അന്ധവിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

എസ് സി ഇ ആർ ടിയിൽ നടന്ന ശില്പശാലയിൽ നിന്ന്

Saturday, January 5, 2019

 ശാസ്ത്ര പാർക്ക്

ശാസ്ത്ര പാർക്ക്  മലപ്പുറം ജില്ലാ ശിൽപശാല ഇന്നലെ (4/1/2019)ആരംഭിച്ചു
സംസ്ഥാനത്ത് ഇതിനോടകം 600ൽ പരം വിദ്യാലയങ്ങളിൽ ശാസ്ത്ര പാർക്ക് ഒരുങ്ങി കഴിഞ്ഞു
മലപ്പുറം ലേണിംഗ് ടീച്ചേഴ്സ് വിഭാവനം ചെയ്തതും കേരളം നെഞ്ചേറ്റിയതുമായ ശാസ്ത്ര പാർക്ക് -....

സയൻഷ്യ യുടെ അനുജൻമാരും അനുജത്തിമാരും -....

ശാസ്ത്രധ്യാപകരിൽ ചിലരുടെ വിലയിരുത്തൽ കടമെടുക്കാമെങ്കിൽ ......-

"ലിറ്റിൽ സയന്റിസ്റ്റിസ്റ്റ് പരിപാടിക്കു ശേഷം ശാസ്ത്ര രംഗത്ത് കേരളത്തിൽ നടപ്പാക്കപ്പെടുന്ന അതി മനോഹരമായ ഒരു പ്രവർത്തന പരിപാടി..... "

അണിയറ പ്രവർത്തകരായ ഞങ്ങളെ ഏറ്റവും സന്തോഷിപ്പിക്കുന്നത് മറ്റു ചിലതാണ് -

I . ശാസ്ത്ര രംഗത്തെ Art and Craft എന്ന ലേണിംഗ് ടീച്ചേസ് ആശയം സംസ്ഥാനമൊട്ടുക്ക് വ്യാപിക്കപ്പെട്ടു എന്നത് -

2 . 745 ൽ പരം ശാസ്ത്ര അധ്യാപകരെ  ശാസ്ത്ര പാർക്കിന്റെ ശിൽപികളാക്കാൻ കഴിഞ്ഞു എന്നത് -

3.. Powertools അധ്യാപകരുടേയും ആയുധമാണെന്ന് ശാസ്ത്രാധ്യാപകരിലൂടെ കേരളം തിരിച്ചറിഞ്ഞു എന്നത് -

4..  ശാസ്ത്ര ഉപകരണങ്ങളുടെ കുത്തക വ്യവസായത്തിനു പകരം പ്രാദേശികമായി ഗുണമേന്മയുള്ള ഉപകരണങ്ങൾ ഉണ്ടാക്കിയെടുക്കാം എന്ന ആത്മവിശ്വാസം അധ്യാപകരിൽ വളർത്തിയെടുക്കാനായി എന്നത് -

5.. സർവ്വോപരി -
ഓരോ RP അധ്യാപകരെയും നിർമാണത്തിലെ ഗവേഷകരാക്കാൻ സാധിച്ചു എന്നത് -....

LT കൊളുത്തിയ ദീപം  600 ഓളം കൈകളാൽ കേരളമാകെ പ്രകാശിതമാക്കുമ്പോൾ മലപ്പുറം ജില്ലയിൽ 45 പേർ കൂടി ഈ ദീപശിഖ jan 4 മുതൽ ഏറ്റു വാങ്ങുന്നു...
ശാസ്ത്ര പാർക്കിന് ഇനി കേരളത്തിൽ 745 ശിൽപികൾ......
അഭിമാനിക്കാം ഓരോ LT പ്രവർത്തകനും
കൂട്ടായ്മ കൊയ്ത ഈ ശാസ്ത്ര വിജയത്തിന് -
അഭിവാദ്യങ്ങൾ -
മനോജ്
കൺവീനർ
Learning Teachers

Friday, January 4, 2019

സംസ്ഥാന തലത്തിൽ നടന്ന  ശാസ്ത്ര പാർക്ക് പത്തനംതിട്ട യിലും കോഴിക്കോടിലും നടന്നതിന് ശേഷം മലപ്പുറം
ജില്ല തല ശിൽപശാല