കാഴ്ച പരിമിതർക്കും പരീക്ഷണങ്ങൾ ചെയ്ത് പഠിക്കേണ്ടേ...?
ശാസ്ത്ര പഠനരംഗത്ത് കാഴ്ച പരിമിതരായ വിദ്യാർത്ഥികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പരീക്ഷണങ്ങളും പ്രവർത്തനങ്ങളും നടത്തി പഠിക്കുക എന്നുള്ളത്. സംസ്ഥാനത്താകമാനം വിദ്യാലയങ്ങളിൽ ശാസ്ത്ര പാർക്കുകൾ നിർമ്മിച്ചു തുടങ്ങിയപ്പോൾ കാഴ്ച പരിമിതരുടെ കാര്യം ശ്രദ്ധിക്കപ്പെടാതെ പോയി. മലപ്പുറം വള്ളിക്കാപ്പറ്റ School for the Blind, മണ്ണാർക്കാട് കോട്ടപ്പുറം Helen Keller School for the Blind എന്നിവയിൽ Science On Wheels പ്രോഗ്രാം നടത്തിയപ്പോഴാണ് ശാസ്ത്ര പഠനത്തിൽ ശാസ്ത്ര പ0നത്തിൽ കാഴ്ച പരിമിതർ നേരിടുന്ന പ്രശ്നങ്ങളെ അടുത്തറിയാൻ സാധിച്ചത്. വള്ളിക്കാപ്പറ്റ സ്കൂൾ ഹെഡ്മാസ്റ്റർ യാസിർ സാറിന്റെ പ്രത്യേക താത്പര്യം ഈ വിഷയത്തിൽ Learning Teachers Kerala ക്ക് ഇടപെടാൻ അവസരമൊരുക്കി. Adapted Science Park എന്ന ആശയം മുൻനിറുത്തി ചർച്ചകൾ നടത്തി ഉപകരണ നിർമ്മാണം ആരംഭിച്ചു. LT കൂട്ടായ്മ നിർമ്മിച്ച എൺപത് ഉപകരണങ്ങളോടുകൂടി സംസ്ഥാനത്തെ ആദ്യത്തെ Adapted Science Park സെപ്തംബർ അവസാനവാരത്തിൽ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. തൊട്ടറിഞ്ഞും കേട്ടറിഞ്ഞും പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര പഠനം സാധ്യമാവുകയാണിവിടെ.മാത്രവുമല്ല ഈ പദ്ധതി എസ് സി ഇ ആർ ടി സംസ്ഥാനത്തുുടനീളമുളള അന്ധവിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു
എസ് സി ഇ ആർ ടിയിൽ നടന്ന ശില്പശാലയിൽ നിന്ന് |
No comments:
Post a Comment